18-മത് കേരള രാജ്യന്തര ചലച്ചിത്രമേളയി ൽ മജീദ് ബാർസിഗർ സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം 'പർവീസിന്' സുവര്ണ്ണ ചകോരം
18-മത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മികച്ച അന്തര്ദ്ദേശീയ ചിത്രത്തിനുള്ള സുവര്ണ്ണ ചകോരം മജീദ് ബാര്സിഗർ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം പർവീസ് നേടി.
ചിത്രത്തിന്റെ നിര്മാതാവും സംവിധായകനും 15 ലക്ഷം രൂപ തുല്യമായി പങ്കിടും. മികച്ച സംവിധായ കനുള്ള രചതചകോരത്തിന് മേഘാ ധാക്കാ താരാ സംവിധാനം ചെയ്ത കമലേശ്വർ മുഖർജി അർഹനായി.മികച്ച നവാഗത ചിത്രത്തിനുള്ള രജതചകോരം ഇവാവെസോവോ സംവിധാനം ചെയത ഇറാറ്റ കരസ്ഥമാക്കി. മൂന്നു ലക്ഷം രുപയാണ് സമ്മാനത്തുക.
മികച്ച പ്രേക്ഷകചിത്രം സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങളാണ്. സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം.
അന്തർ ദ്ദേശീയ
ചലച്ചിത്ര നിരൂപക ഫെഡറേഷൻ (FIPRESCI) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഇവാൻ വെസോവോ സംവിധാനം ചെയ്ത ഇറാറ്റ നേടി. കെ.ആ ർ . മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിനാണ് മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം
ഏഷ്യൻ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏ ർ പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യ ൻ ചിത്രത്തിനുള്ള പുരസ്ക്കാരം കമലേശ്വർ മുഖർജി സംവിധാനം ചെയ്ത മേഘാ ധാക്കാ താര കരസ്ഥമാക്കി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം പി.പി. സുദേവന് സംവിധാനം ചെയ്ത സി.ആര്‍. നമ്പര്‍ 89 നേടി.ആർതുറോ റിപ്സ്റ്റൈൻ ചെയർമാനും, പീറ്റർ സ്കാർലെറ്റ്, അതിഥി അസാദ്, ഗൗതമി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര അവാർഡുകൾ നിർണയിച്ചത്.
No comments:
Post a Comment