Sunday, April 30, 2017

FILM REVIEW-BAHUBALI-THE CONCLUSION-KATTAPPA AND BAHUBALI KILLED THE REAL CINEMA.



കട്ടപ്പയും ബാഹുബലിയും കൊന്നത് സിനിമയെ..

BAHUBALI-2 movie PHOTOS എന്നതിനുള്ള ചിത്രം

കട്ടപ്പ, അമരേന്ദ്ര ബാഹുബലിയെ എന്തിനു കൊന്നു എന്നോ മഹേന്ദ്ര ബാഹുബലി ബെല്ലയെ എന്തിനു കൊന്നു എന്നതല്ല ചോദ്യം, രാജമൗലിയും കട്ടപ്പയും,ദേവസേനയും, ബാഹുബലിയും, ബെല്ലയും, ശിവഗാമിയും ഒക്കെച്ചേർന്ന് സിനിമയെ എന്തിനു കൊന്നു എന്നാണ് സിനിമ കണ്ടിറങ്ങിയവർക്കു ചോദിക്കാനുള്ളത്. ഇന്നലെ ഒരു കൂട്ടം സുഹൃത്തുക്കൾ എന്നെ പൊക്കി ബാഹുബലി റിലീസ് ചെയ്ത സിനിമാർക് എന്ന തിയേറ്ററിൽ കൊണ്ടിറക്കി. ഒരു ടിക്കറ്റിനു 25 ഡോളർ ആണത്രെ നിരക്ക്. സിനിമ കണ്ടു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ഇത് സിനിമയല്ല വി എഫ് എക്സ്, അനിമേഷൻ എന്നിവക്ക് സിനിമയിൽ ജനിച്ച ഒരു മിശ്ര സന്തതിയാണെന്ന്. കഴിഞ്ഞ 2016 ദേശിയ ചലച്ചിത്ര അവാർഡ് ജൂറിക്കും പറ്റിയ ഒരു വൻ അബദ്ധമാണ്, ഇതിന്റെ ഒന്നാം ഭാഗത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ബഹുമതി നൽകിയത്. VFX, Animation , Animaniacs എന്നിവയെ പ്രത്യേക വിഭാഗമാക്കി അവരുടെ സാങ്കേതിക കഴിവിന് അംഗീകാരം നൽകണം, തർക്കമില്ല. millennials-x and z generationന് അതിനെ ഇഷ്ട്ടപ്പെടുന്നുണ്ടാകാം. അതിനെ പ്രോത്സാഹിപ്പിക്കണം, സംശയമില്ല .അത് സിനിമയുടെ ചിലവിൽ പാടില്ല .സിനിമയിൽ ബ്ലൂ സ്ക്രീനും ,ഗ്രീൻ സ്ക്രീനും, paint, smoke ഇവയൊക്കെ വളരെ പരിമിതമായ രീതിയിൽ ഉപയോഗിക്കാം, ക്ഷന്തവ്യമാണ്.അനലോഗിൽ നിന്നും ഡിജിറ്റലിലേക്കു സിനിമ പൂർണമായും മാറിക്കഴിഞ്ഞ അവസ്ഥയിൽ അതൊക്കെ ഒരു പരിധിവരെ ആവശ്യമായി വരാം .ഇവിടെ അംഗീകരിക്കാവുന്നതു ഇതിനു പിന്നിൽ പ്രവർത്തിച്ച സ്പെഷ്യൽ എഫക്ട്സ് സാങ്കേതിക പ്രവർത്തകരെയും പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിളിനെയുമാണ്. പ്രഭാസ്, റാണ ദഗ്ഗുബട്ടി ,സത്യരാജ്, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ, അവാന്തിക, നാസ്സർ തുടങ്ങിയ ഒരു വമ്പൻ താരനിര വി. എഫ് .എക്സ് സാങ്കേതികയുടെ മുന്നിൽ നിഷ്പ്രഭരായി. ഇത് സിനിമയല്ലല്ലോ എന്ന് അവർക്കും സമാധാനിക്കാം. 
SURPREEZE Alzahra VFX, Makuta VFX, NYVFXWAALA , Adel Adili (vfx creative director ), Animator Ranjith Kumar, Makuta VFX Studio, Firefly Creative Studio – Hyderabad, Prasad EFX – Hyderabad, Chennai ,Tau Films – US, Malaysia , Dancing Digital Animation, Macrograph – South Korea, സാബു സിറിൽ തുടങ്ങിയവരാണ് അഭിനന്ദനം അർഹിക്കുന്നത് .പൂർണ്ണമായി ഒരാൾക്ക് അതിന്റെ സാങ്കേതികതയിൽ നിയന്ത്രണം ഉണ്ടാവുകയോ ,അത് അറിയുകയോ ചെയ്താൽ അതിൽ അയാൾക്ക്‌ ഊറ്റം കൊള്ളാം.രാജ മൗലിക്ക് എത്രത്തോളം സാങ്കേതിക അറിവ് ഉണ്ടെന്നു അറിയില്ല .ഒരു നല്ല ഓർഗനൈസർ /കണ്ടക്ടർ മാത്രമാണോ മൗലി എന്ന് സംശയം തോന്നി. The Hercules, Simon Birch‘ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങൾ കോപ്പി ചെയ്തിട്ടുമുണ്ട്. .മറിച്ചുള്ളത് രജനികാന്ത് യന്തിരനിൽ പ്രയോഗിച്ച തന്ത്രമാണ്. VFX ചിത്രങ്ങൾ പൂർണ സിനിമയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ തുടക്കമിട്ടത് തെക്കേ ഇന്ത്യയിൽ യന്തിരനാണ് .ഹോളി വൂഡിൽ ഇതൊരു പ്രത്യേക ജനുസ്സാണ് ,സ്‌പൈഡർമാൻ പോലുള്ള ചിത്രങ്ങൾ, സ്റ്റീവൻ സ്പിൽബെർഗ് ചിത്രങ്ങൾ എല്ലാം .മകിഴ്മതി സാമ്രാജ്യത്തിന്റെ മകുടം നിങ്ങളുടെ ലക്ഷ്യമായിക്കൊള്ളട്ടെ ,പതിനായിരം കോടി മുതല്മുടക്കുള്ള ചിത്രങ്ങൾ കമ്പ്യൂട്ടർ സാങ്കേതികതയുടെ സഹായത്തോടെ നിങ്ങൾ എടുത്തോളൂ ,ഒരഭ്യർഥന മാത്രം സിനിമയെ അതിന്റെ പാട്ടിനു വിട്ടേക്കുക .അഞ്ചു ലക്ഷമോ, ഒരു കോടിയോ,രണ്ടുകോടിയോ മുതൽ മുടക്കുള്ള ഉള്ള ചിത്രങ്ങൾ എടുക്കുന്ന, സിനിമയെ കലാ രൂപമായി കാണുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ട്, അവരെയും ജീവിക്കാൻ അനുവദിക്കുക. അമ്പതോ നൂറോ രൂപവരെ മുടക്കി സിനിമ കാണാൻ സാധാരണക്കാരെയും അനുവദിക്കുക 

No comments: