കേരളത്തിന്റെ ഇരുപതാമത് അന്തർദേശിയ ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തിരിതെളിയും
ചലച്ചിത്ര ആസ്വാദകരുടെ പ്രതീക്ഷക്കൊത്ത് വളർന്ന്, ഇരുപതിൽ എത്തി നിൽക്കുന്ന ,കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തിരിതെളിയും.അറുപതിലധികം രാജ്യങ്ങളില് നിന്നുള്ള 178 സിനിമകളാണ് ഇത്തവണ മേളയിൽ ഉണ്ടാവുക .മത്സര വിഭാഗത്തില് 14 ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തില് 90 സിനിമകളുമാണ് പ്രദര്ശിപ്പിക്കുന്നത്. ലിത്വാനിയയില് നിന്നും മ്യാന്മറില് നിന്നുമുള്ള സിനിമകള് ഇതാദ്യമായി ഈ ച ലച്ചിത്രോത്സവത്തിനെത്തുന്നു എന്ന പ്രത്യേകതയുമു ണ്ട്.ഓസ്കര് അവാര്ഡിനായി നിര്ദേശിക്കപ്പെട്ട 19 ചിത്രങ്ങള് മേളയില് പ്രദര്ശിപ്പിക്കും. അഞ്ചു ചിത്രങ്ങളുടെ ലോക പ്രീമിയര്, രണ്ട് ചിത്രങ്ങളുടെ ഏഷ്യന് പ്രീമിയര്, 53 ചിത്രങ്ങളുടെ ഇന്ത്യന് പ്രീമിയര് എന്നിവ ഈവര്ഷത്തെ മേളയുടെ പ്രത്യേകതയാണ്. മേളയുടെ 20വര്ഷത്തെ ചരിത്രത്തില് ആദ്യമായാണ് ഇത്രയധികം ആദ്യപ്രദര്ശനങ്ങള് നടത്തുന്നത്. ഫസ്റ്റ് ലുക്ക് വിഭാഗത്തില് ഏഴും സ്ത്രീ ശക്തി വിഭാഗത്തില് ഏഴും ചിത്രങ്ങളുണ്ട്. ത്രീഡി വിഭാഗത്തില് ആറും സമകാലീന മാസ്റ്റര് വിഭാഗത്തില് ഫ്രഞ്ച് സംവിധായകനായ ടോണി ഗാറ്റ്ലിഫിന്റെ അഞ്ചു ചിത്രങ്ങളും റിട്രോസ്പെക്ടീവ് വിഭാഗത്തില് ദാരുഷ് മെഹ്ജിയുടെ ആറു ചിത്രങ്ങളും ജൂറി ഫിലിംസ് വിഭാഗത്തില് മൂന്ന് ചിത്രങ്ങളും പ്രദര്ശിപ്പിക്കുന്നു. പുനരുദ്ധരിക്കപ്പെട്ട ക്ലാസിക്കുകള് എന്ന വിഭാഗത്തില് ആറു ചിത്രങ്ങളുണ്ടാവും. ഇറാനിയന് സംവിധായകന് ജാഫര് പനാഹിയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്സി ഈ മേളയിലെ സവിശേഷ ശ്രദ്ധ അര്ഹിക്കുന്ന സിനിമ. 65-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില് പ്രദര്ശിപ്പിച്ച ചിത്രം ഗോള്ഡന് ബിയറും ഫിപ്രസി പുരസ്കാരവും നേടി.. പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന് ടോണി ഗാറ്റ്ലിഫിന്റെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ചിത്രങ്ങള് പ്രദര്ശിപ്പിക്കുന്നത് .ഇന്ത്യയുടെ 46-മത് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച അൻപതോളം ചിത്രങ്ങൾ ഈ മേളയിലും എത്തുന്നു .മേളക്ക് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തിരി തെളിയിക്കും .തബല മാന്ത്രികൻ സക്കീർ ഹുസൈൻ മുഖ്യ അഥിതി ആയിരിക്കും .ഇറാനിയൻ സംവിധായകൻ മെഹ്ർജുയി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഏറ്റു വാങ്ങും .ഉത്ഘാടന ചിത്രമായ WOLF TEM എന്ന 3 ഡി ചിത്രം പ്രദർശിപ്പിക്കും. പുതുതായി സജ്ജീകരിച്ച നിശാഗന്ധി യിലാണ് ഉദ്ഘാടന ചടങ്ങ് .
No comments:
Post a Comment