ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെയും സിനിമകൾ തെരഞ്ഞെടുത്തു എന്നത് വാർത്തയല്ല . എന്നാല്‍ മലയാളത്തിലെ ഈ രണ്ട് നടന്മാരും പനോരമയില്‍ പ്രതിനിധീകരിക്കുന്നത് തങ്ങളുടെ മാതൃഭാഷയില്‍ നിന്നല്ലെന്നതാണ് പ്രത്യേകത.അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ വിഭാഗത്തില്‍ ഒരേ വർഷം ഉൾപ്പെടുത്തുന്നു എന്നത് വാർത്ത തന്നെയാണ് .. ഇവർ പനോരമയില്‍ പ്രതിനിധീകരിക്കുന്നത് മലയാളത്തിൽ നിന്നല്ല .ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ രാമിന്‍റെ പേരന്‍പാണ് ഇന്ത്യന്‍ പനോരമയിലെ മമ്മൂട്ടിച്ചിത്രം. തെലുങ്കില്‍ നിന്ന് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനനടിയാണ് ദുല്‍ഖര്‍ സല്‍മാന്‍റെ ചിത്രം. കഴിഞ്ഞ ജനുവരിയില്‍ നടന്ന റോട്ടര്‍ഡാം , ഷാങ്ഹായ് ഫിലിം ഫെസ്റിവലുകളിൽ വന്‍ കൈയ്യടി നേടിയ ചിത്രമാണ് പേരന്‍പ്. ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ പിതാവായെത്തുന്ന മമ്മൂട്ടി അസാധാരണമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പ്രമുഖ ദക്ഷിണേന്ത്യന്‍ അഭിനേത്രി സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി. കീര്‍ത്തി സുരേഷ് സാവിത്രിയായി അഭിനയിക്കുമ്പോള്‍ ജെമിനി ഗണേശനായി വരുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment